1956 ൽ ട്രാൻസിസ്റ്ററുകളുടെ കണ്ടുപിടുത്തത്തിന് നൊബേൽ സമ്മാനം
പങ്കു വച്ച ജോൺ ബാർഡീൻ തനിക്ക് കിട്ടിയ സമ്മാനം വാങ്ങാൻ സ്വീഡനിൽ എത്തിയപ്പോൾ മക്കളെ കൂട്ടാത്തതിന് കാരണം സ്വീഡിഷ് രാജാവ്
ഉൾപ്പെടെയുള്ള അധികൃതർ അന്വേഷിച്ചത്രേ. കുട്ടികൾക്ക് സ്കൂളിൽ ക്ലാസ് ഉണ്ടായിരുന്നുവെന്നും ഇനി ഒരവസരം കിട്ടുമെങ്കിൽ കൊണ്ടുവരാം എന്ന
അദ്ദേഹത്തിന്റെ വാക്കുകൾ അത്ഭുതത്തോടും പരിഹാസത്തോടും കൂടിയാണ് അധികൃതർ കേട്ടത്. എന്നാൽ ആ പ്രതിഭാശാലി വാക്കുപാലിച്ചു.
പതിനാറ് വർഷങ്ങൾക്ക് ശേഷം 1972 ൽ രണ്ടാം നൊബേൽ സമ്മാനം കരസ്ഥമാക്കി അത് വാങ്ങാൻ ബന്ധുക്കളുമൊത്താണ് സ്വീഡനിൽ എത്തിയത്. അതിചാലകതയുമായി ബന്ധപ്പെട്ട BCS സിദ്ധാന്തത്തിനാണ് ഭൗതികശാസ്ത്രത്തിനുള്ള പുരസ്കാരം രണ്ടാമത് കരസ്ഥമാക്കിയത്.